നാല് വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠിത്തത്തോളം പ്രാധാന്യമാണ് മെയിന്‍ പ്രോജെക്റ്റ്.കാരണം പല കമ്പനിയിലും ജോലിക്ക് ചെല്ലുമ്പോള്‍ ഇ പ്രോജെക്റ്റിനെപ്പറ്റി ചോദ്യങ്ങള്‍ ചോദിക്കും.ആയതിനാല്‍ പല കുട്ടികളും ഇ മെയിന്‍ പ്രോജെക്റ്റ് നല്ല ഏതേലും കമ്പനിയില്‍ ആയിരിക്കും ചെയ്യുക.ഇതുതന്നെ ആയിരുന്നു ഞങ്ങളുടെയും ആഗ്രഹം.പഷേ ആഗ്രഹികുന്നതെല്ലാം നടക്കണം എന്നില്ലലോ..പ്രോജെക്റ്റ് ചെയ്യാന്‍ സമയം ആയി.ഞാന്‍ പഠിക്കാന്‍ വളരെ മിടുക്കന്‍ ഒന്നും അല്ലായിരുന്നു എന്നാലും നല്ല ഒരു കമ്പനിയില്‍ പ്രോജെക്റ്റ് ചെയ്യണം എന്നത് എന്‍റെ ഒരു ആഗ്രഹമായിരുന്നു.അങ്ങനെ പപ്പയുടെ ഒരു കുട്ടുകാരന്‍ ജോസ് അങ്കിള്‍ ബംഗലൂര്‍ H A L കമ്പനിയില്‍ ജോലിചെയ്യുന്നുണ്ട്,അങ്കിള്‍ അവിടെ നാല് കുട്ടികള്‍ക്ക് പ്രോജെക്റ്റ് ചെയ്യാന്‍ വേണ്ട ക്രമീകരണം ചെയ്യാം എന്ന് പറഞ്ഞു.അതിന്‍റെ പേരില്‍ ഞാന്‍ കുറഞ്ഞത് ഒരു രണ്ടായിരം രൂപയ്ക്ക് അങ്ങോട്ട് വിളിച്ചിട്ടുണ്ട്.ഒടുവില്‍ അവിടെ ഞങ്ങള്‍ നാല് കുട്ടികള്‍ക്ക് പ്രവേശനം കിട്ടി.അവിടെ ചെല്ലണം എങ്കില്‍ കോളേജില്‍ നിന്നും പെര്‍മിഷന്‍ മേടിക്കണം.സാധാരണ ഇ പ്രോജെക്റ്റ് ചെയ്യാന്‍ ഒരു നാല്‍പതു ദിവസം കിട്ടാറുണ്ട്.പഷേ ഞങ്ങളുടെ പ്രതീക്ഷ തകര്‍ത്ത് കളഞ്ഞു കോളേജിലെ ഞങളുടെ ഡിപാര്‍ട്ട്‌മെന്‍റ്.കാരണം അവര്‍ പ്രോജെക്റ്റ് പുറത്ത് പോയി ചെയ്യാന്‍ സമ്മതികില്ല എന്ന് തീര്‍ത്തു പറഞ്ഞു.അവര്‍ പറയുന്ന സഥലത്ത് ഇ പ്രോജെക്റ്റ് ചെയ്താല്‍ മതി എന്ന്.ആരും തന്നെ അവരോട് എതിര്‍ത്തില്ല കാരണം ഇന്‍ടെനല്‍ മാര്‍ക്ക് ഇ അധ്യാപകരുടെ മനസ്സു പോലെ കിട്ടു.അതിനാല്‍ ആര്‍ക്കും ഇവരോട് ഒരു പരിധിക്കപ്പുറം ഉടക്കാന്‍ പേടിയാണ്.നന്നായി പഠിക്കുന്ന കുട്ടികള്‍ക്ക് ഇതൊന്നും പേടിക്കണ്ട കാര്യം ഇല്ല പഷേ ഞങ്ങള്‍ അ കുട്ടത്തില്‍ പെടില്ലലോ.അതിനാല്‍ നമസ്സിലെ ദേഷ്യം അടക്കി പിടിച്ച് അവര്‍ പറഞ്ഞ കമ്പനിയില്‍ പ്രോജെക്റ്റ് ചെയ്യാം എന്ന് ഉറപ്പിച്ചു.
വളരെ വലിയ വാക്ധാനങ്ങള്‍ ആയിരുന്നു ഞങ്ങള്‍ക്ക്.ഇ പ്രോജെക്റ്റ് കഴിഞ്ഞാല്‍ ഒരു മാസം അവിടെ ട്രെയിനിംഗ് ചെയ്തു എന്നതിന് സെര്‍ടിഫിക്കറ്റ്,എല്ലാര്‍ക്കും ഉള്ള പ്രോജെക്റ്റ് റിപ്പോര്‍ട്ട് അവര്‍ ശരിയാക്കി തരും,പ്രോജെക്റ്റ് പ്രസന്റേഷന്‍ സമയത്ത് അവര്‍ കോളേജില്‍ എല്ലാം വന്നു നമുക്കുവേണ്ട സഹായം ചെയ്തു തരും എന്നൊക്കെ.ഇതെല്ലാം കേട്ടപ്പോള്‍ കുഴി മടിയന്മാരായ പലര്‍ക്കും വളരെ സന്തോഷം ഒന്നും ബുദ്ധിമുട്ടാതെ ഒരു പ്രോജെക്റ്റ്.പഷേ എന്‍റെ മനസ്സില്‍ വളരെ വലിയ വിഷമം ഉണ്ടായിരുന്നു.കാരണം ഇതിന്‍റെ വരാന്‍ പോകുന്ന പല ബുദ്ധിമുട്ടും ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു.പഷേ ആരും അന്ന് എന്‍റെ വാക്ക് കേട്ടില്ല.അധ്യാപകരോട് എതിര്‍ത്ത് നില്ക്കാന്‍ ഉള്ള പേടിതന്നെ പ്രധാന കാരണം.അങ്ങനെ College ല്‍ നിന്നും ഞങ്ങള്‍ എറണാകുളം Prolific എന്ന കമ്പനിയില്‍ മെയിന്‍ പ്രോജെക്റ്റ് ചെയ്യാന്‍ പോയി.അവിടെ ചെന്നപ്പോള്‍ ഒരു മുറിയില്‍ 5 കമ്പ്യൂട്ടര്‍ ഉണ്ട് അവിടെയാണ് പ്രോജെക്റ്റ്.ഞെട്ടിപ്പോയി ഞങ്ങള്‍,അവിടെ നിന്നും ഞങ്ങള്‍ കോളേജിലെ ഒരു അധ്യാപകനെ വിളിച്ചു,അവിടുത്തെ അവസ്ഥ ഞങ്ങള്‍ പറഞ്ഞു,പലരും സംസാരിച്ചുകഴിഞ്ഞ് ഞാന്‍ സംസാരിച്ചു അപ്പോള്‍ ഞാന്‍ പറഞ്ഞു സര്‍,നമ്മള്‍ കരുതും പോലെ ഇത് വലിയ ഒരു കമ്പനി ഒന്നുമല്ല അപ്പോള്‍ എനിക്കുള്ള മറുപടി,”അതിന് മോഹന്‍ നമ്മളും വലിയ ആളുകള്‍ ഒന്നും അല്ലാലോ എന്ന്”ശരിയാണ് ഞങ്ങള്‍ ആരും വലിയ ആളുകള്‍ അല്ല.എന്റെയോ അല്ലേല്‍ മറ്റാരുടെയുമോ അപ്പന്‍ കോളേജില്‍ പടിപികുന്നില്ല ഉണ്ടായിരുന്നേല്‍ ഇതുപോലെ ഒരിടത്ത് ഞങ്ങളെ പോകാന്‍ നിര്‍ബന്ധിക്കില്ലായിരുന്നു.എന്തായാലും വന്നത് വന്നു പ്രോജെക്റ്റ് ചെയ്യാം എന്ന് തന്നെ തീരുമാനിച്ചു.കാരണം ഇവിടെ പ്രോജെക്റ്റ് ചെയ്യുന്നതിന് ഒരു കുട്ടി 5000/- വെച്ച് കൊടുക്കണം ഞങ്ങള്‍ 4 കുട്ടികള്‍ ചേര്‍ന്നാണ് ഇ പ്രോജെക്റ്റ് ചെയ്തത്.അപ്പോള്‍ മൊത്തം ഒരു പ്രോജെക്റ്റ് ചെയ്യുന്നതിന് 20000/-രൂപ അന്ന് മൊത്തം നാല് പ്രോജെക്റ്റ് ആയിരുന്നു നടന്നത്.പ്രോജെക്റ്റ് ചെയ്യുന്നതിന് മുന്നെ ഒരോ കുട്ടികളും 500 രൂപ അഡ്വാന്‍സ് അവര്‍ക്ക് കൊടുത്തു,അതിനു ശേഷം മറ്റൊരു കുട്ടര്‍ വന്നിട്ട്,അവിടെ ഇതിലും കുറച്ച് പ്രോജെക്റ്റ് ചെയ്യിക്കാം എന്ന് പറഞ്ഞിട്ടും കോള്ളിജില്‍ അത് സമ്മതിച്ചില്ല.അതിനാല്‍ ഇത് ഒരു നല്ല കമ്പനി അല്ല എന്ന് പറഞ്ഞാലും കോളേജില്‍ സമ്മതിക്കില്ല വേറെ ഒരിടത് ചെയ്യാന്‍.അത് ഞങ്ങള്‍ക്ക് മനസ്സിലായി.എന്തായാലും വരുന്നത് വരട്ട് എന്ന് കരുതി അവിടെ തന്നെ ഞങ്ങള്‍ ഞങ്ങളുടെ പ്രോജെക്റ്റ് ചെയ്യാന്‍ തുടങ്ങി.Scada Based Batch Monitoring System ഇതായിരുന്നു ഞങ്ങളുടെ പ്രോജെക്റ്റ്..Scada software ഉപയോഗിച്ചായിരുന്നു ഇത് ചെയ്തത്.ഒരുവിധം ഞങ്ങള്‍ പ്രോജെക്റ്റ് ചെയ്ത് തീര്‍ത്തു.പോയവരില്‍ ഞങ്ങള്‍ മാത്രമേ ഇ സോഫ്റ്റ്‌വെയര്‍ പൂര്‍ണമായും ഉപയോഗിച്ചുള്ളൂ.ബാക്കി ഉള്ളവര്‍ക്ക് ഇതും വേറെ ചില ഭാഗവും ചേര്‍ന്നതായിരുന്നു പ്രോജെക്റ്റ്.ഒടുവില്‍ പ്രോജെക്റ്റ് കഴിഞ്ഞ് ഞങ്ങള്‍ കോളേജില്‍ തിരിച്ചു വന്നു.പഷേ എന്‍റെ മനസ്സില്‍ കാരണം അറിയാത്ത എന്തോ ഒരു വലിയ വിഷമം ഉണ്ടായിരുന്നു അത് എന്നെ വല്ലാണ്ട് അലട്ടിയിരുന്നു.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവിടെ നിന്നും ഞങ്ങള്‍ക്ക് വേണ്ട റിപ്പോര്‍ട്ട് കിട്ടി.അത് വായിച്ചുനോക്കിയപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാര്‍ക്കും ഒരേ റിപ്പോര്‍ട്ട്.നാല് കുട്ടം പ്രോജെക്റ്റ് ആണ് അവിടെ ഞങ്ങള്‍ ചെയ്തത്,ഇതെല്ലാം ഒരര്‍ഥത്തില്‍ ഏതാണ്ടൊക്കെ ഒരുപോലെയാണ്.പഷേ നാലും വെത്യസ്തമാണ്.ഞങ്ങള്‍ക്ക് കിട്ടിയ റിപ്പോര്‍ട്ടില്‍ പ്രോജെക്റ്റിന്റെ പേര് നാലും വേറെ ആണ് എന്നതൊഴികെ ബാക്കി എല്ലാം ഒന്നാണ്.ഞങ്ങക്ക് പറ്റിയ വലിയ മണ്ടത്തരം അപ്പോള്‍ മുതല്‍ ഞങ്ങള്‍ക്ക് മനസ്സിലായി തുടങ്ങി.പിന്നീട് ഞങ്ങള്‍ക്ക് വേണ്ട റിപ്പോര്‍ട്ട് ഞങ്ങള്‍ വീണ്ടും ഇന്‍റര്‍നെറ്റില്‍ നിന്നും എടുത്ത് ഉണ്ടാക്കി എടുത്തു.പിന്നീട് അവര്‍ വന്ന് ഞങ്ങക്ക് പ്രോജെക്റ്റ് പ്രസന്റേഷന്‍ എല്ലാം ക്രമീകരിച്ച് തന്നു.അവസാനം എല്ലാര്‍ക്കും ഒരു മാസം പ്രോജെക്റ്റ് ചെയ്ത സെര്ട്ടിഫികെറ്റ് തന്നു.കാക്ക ദേഹത്ത് സാധിച്ചാല്‍ അത് തുടയ്ക്കാന്‍ പോലും കൊള്ളില്ല അ ഒരു സെര്ട്ടിഫികെറ്റ്.അപ്പോഴും ഞങ്ങള്‍ ഒന്നും പറഞ്ഞില്ല
പറ്റിയത് പറ്റി വിധി ആണ് എന്നു കരുതി.ഒടുവില്‍ കോളേജ് പഠിത്തം കഴിഞ്ഞു.പഷേ എനിക്കും കുറച്ച് കുട്ടികള്‍ക്കും കുറച്ച് പേപ്പര്‍ പെന്റിംഗ് ഉണ്ടായിരുന്നു.അത് ഇനി അടുത്ത പരിഷ നടക്കുമ്പോള്‍ മാത്രമെ എഴുതാന്‍ പറ്റു.അതിനാല്‍ അ സമയം ഞാന്‍ പൂനെയില്‍ ഒരു കോഴ്സ്സു ചെയ്യാന്‍ പോയി.അവിടെ PLC,SCADA,DCS തുടങ്ങിയ കാര്യങ്ങള്‍ ആണ് പഠിപ്പിക്കുന്നത്, ACS PUNE ഇതായിരുന്നു അവിടുത്തെ സ്ഥാപനത്തിന്‍റെ പേര്.നല്ല ഒരു സ്ഥാപനം അവിടെ ഹിമാന്‍ഷു എന്നൊരു അദ്ധ്യാപകന്‍ വളരെ മിടുക്കനാണ് എന്നേക്കാള്‍ വളരെ ചെറുപ്പക്കാരന്‍.എല്ലാ കാര്യങ്ങളും അദ്ധേഹത്തിനു നന്നായി അറിയാം.അവിടെ വെച്ച് എനിക്ക് ഒരു കമ്പനിയില്‍ ഇന്റര്‍വ്യൂ ഉണ്ടായിരുന്നു അവര്‍ പ്രോജെക്റ്റ് റെക്കോര്‍ഡ് കൊണ്ടുവരണം എന്ന് പറഞ്ഞിരുന്നു.അതിന്‍ പ്രകാരം ഞാന്‍ അവിടെ സമയത്തുതന്നെ ചെന്നു.ഇന്റര്‍വ്യൂ എല്ലാം നല്ല രീതിയില്‍ തന്നെ മുന്നോട്ടുപോയി,പ്രോജെക്റ്റ് റെക്കോര്‍ഡ് വെക്കാന്‍ പറഞ്ഞപ്പോള്‍ മുതല്‍ അവര്‍ക്ക് എന്തോ ഒരു ബുദ്ധിമുട്ടുപോലെ.അവസാനം റിസള്‍ട്ട് വിളിച്ചുപറയാം എന്ന് പറഞ്ഞു.പഷേ അവരുടെ വിളി വന്നില്ല.ഇ ഹിമാന്‍ഷു ആണ് എന്നെ അങ്ങോട്ട് പറഞ്ഞയച്ചത് അങ്ങനെ ഞാന്‍ അദേഹത്തോട്.എന്തുകൊണ്ട് അവര്‍ വിളിച്ചില്ല എന്നു തിരക്കി,അവരെ വിളിച്ചു ചോദിക്കാം എന്ന് എന്നോടുപറഞ്ഞു,കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ എന്നെ ഹിമാന്‍ഷു വിളിച്ചിട്ട് അങ്ങോട്ട് എന്‍റെ ഇ റെക്കോര്‍ഡ് എടുത്തോണ്ട് ചെല്ലാന്‍ പറഞ്ഞു.റെക്കോര്‍ഡ് തുറന്നു നോക്കിയ ഹിമാന്‍ഷു ആദ്യംഒന്നു ചിരിക്കുകയാണ് ചെയ്തത്.കാരണം എന്നോട് പറഞ്ഞു,നമ്മള്‍ ഒരു സോഫ്റ്റ്‌വെയര്‍ വാങ്ങുമ്പോള്‍ അത് ഉപയോഗിച്ചുപടിക്കാന്‍ അവര്‍ തന്നെ അതില്‍ കുറെ സാമ്പിള്‍ വര്‍ക്ക് ചെയ്തിടും വെറും സാധാരണ കാര്യങ്ങള്‍.ഉദാഹരണത്തിന്,ഒരു സിനിമയുടെ സിഡി വാങ്ങുമ്പോള്‍ അതില്‍ അ സിനിമയിലെ ചില ഫോട്ടോസ് കാണും ചുമ്മാ കാണാന്‍,അതു സിനിമയുടെ സുംവിധായകനെ കാണിച്ചിട്ട് നമ്മളാണ് അ ഫോട്ടോ എടുത്തത് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ.അതു പോലെ തന്നെ ആണ് ഇവിടയും നടന്നത്.എന്‍റെ ഇ റെക്കോര്‍ഡ് കണ്ടപ്പോള്‍ കമ്പനിക്ക് ഞാന്‍ ശരിക്കും എഞ്ചിനീയറിംഗ് പഠിച്ചതാണോ എന്ന് തോന്നി അതിനാല്‍ അവര്‍ എന്നെ സെലക്ട് ചെയ്തില്ല.വളരെ അധികം വിഷമം എനിക്ക് തോന്നി.ഞങ്ങള്‍ അന്ന് ചെയ്ത നാലു പ്രോജെച്ടും ഇതുപോലെ ഞങ്ങളെ ഒപ്പിച്ചതാണ്..Prolific എന്ന കമ്പനി വളരെ നല്ല ഒരു സ്ഥാപനം ആണ് പഷേ എറണാകുളത്തെ കമ്പനിയിലെ ആളുകള്‍ ഇതു ശരിക്കും പറ്റിച്ചു വിട്ടതാണ്.പഷേ ഇതിലും എന്നെ വിഷമിപിച്ച വേറെ ഒന്ന്,ഇ Scada software നമുക്ക് തനിയെ പഠിക്കാന്‍ പറ്റും അവിടെ ഇ സോഫ്റ്റ്‌വെയര്‍ പഠിക്കുന്നത് 20 പ്രോഗ്രാം ചെയ്തിട്ടാണ് ഞങ്ങള്‍ അതില്‍ ഒരു പ്രോഗ്രാം ആണ് ചെയ്തത്.അ ഒരു കോഴ്സ് ചെയ്യുന്നതിന് മൊത്തം 10000 രൂപയാണ്.അതായതു ഞങ്ങള്‍ ചെയ്ത ഒരു പ്രോഗ്രാമിന് 500 രൂപ.പഷേ ഇ ഒരു പ്രോഗ്രാം ചെയാന്‍ ഞങ്ങള്‍ നാലുപേരില്‍ നിന്നും വാങ്ങിയത് 20000 രൂപ,അപ്പോള്‍ 19500 രൂപ അവര്‍ക്ക് ലാഭം.മൊത്തം കുട്ടികളില്‍ നിന്നും 78000 രൂപ അവര്‍ക്ക് ലാഭം,വെറും ലാഭം എന്ന് പറയാന്‍ പറ്റില്ല കൊള്ള ലാഭം.ഇതില്‍ നിന്നും ചിലതുടെ ഞാന്‍ മനസ്സിലാകി,ഞങ്ങളുടെ ഡിപാര്‍ട്ട്‌മെന്‍റ് ഇതില്‍ ഇത്ര ഉത്സാഹം എടുത്തത് എന്തിന് എന്ന്.അവര്‍ക്ക് നല്ല ഒരു തുക ഇതില്‍ നിന്നും കിട്ടി എന്നത് വെക്തമാണ്.വെറുത്തുപോയി ഞാന്‍ അ കോളേജിനോടും ഡിപാര്‍ട്ട്‌മെന്റിനോടും.അവിടെ ചെന്ന് എല്ലാരേയും രണ്ടു തെറി പറയാന്‍ ആണ് എനിക്ക് തോന്നിയത്.പഷേ എന്തോ പറ്റിയില്ല,അ സമയം എന്‍റെ മനസ്സില്‍ വന്ന ഒരു വാക്ക്യം”നീ നിന്‍റെ അമ്മയുടെ ഉദരത്തില്‍ ജനിക്കും മുന്നേ ഞാന്‍ നിന്നെ പേരെടുത്തു വിളിച്ച ൈദവം”.ഞാന്‍ എന്തോ അവരോടു ഒന്നും പ്രതികരിച്ചില്ല.ൈദവം കാക്കും എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പഷേ പൂനെയില്‍ നിന്ന സമയം ഞാന്‍ നന്നായി ഇ സോഫ്റ്റ്‌വെയര്‍ പഠിച്ചു.ഒരു നല്ല പ്രോഗ്രാം െഡവെലപ്പര്‍ ആയി ഞാന്‍.
പല ഇടത്തും പല ജോലികള്‍ ചെയ്തു.ഒന്നും അങ്ങോട്ട് ശരിയായില്ല.പല ഇടതും പോകുമ്പോള്‍ പരസ്യമായി ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ എന്നെ ഇതാണോ നിങ്ങള്‍ ചെയ്ത പ്രോജെക്റ്റ് എന്ന് പറഞ്ഞ് കളിയാക്കിട്ടുണ്ട്.പല കമ്പനിയില്‍ നിന്നും നിറകണ്ണുകളോടെ ഞാന്‍ ഇറങ്ങി പോയിട്ടുണ്ട്.ഒരു പഷേ ഇതു വായിക്കുമ്പോള്‍ നിങ്ങള്ക്ക് ഞാന്‍ അനുഭവിച്ച വിഷമം മനസ്സിലാവില്ല.വളരെ അധികം ബഹുമാനിച്ച ഒരു കുട്ടം അധ്യാപകരെ മസ്സുകൊണ്ട് വെറുത്തുപോയി.ഒടുവില്‍ ഒരു കമ്പനിയില്‍ എന്നോട് പറഞ്ഞു നിങ്ങള്ക്ക് ജോലി കിട്ടണം എങ്കില്‍ ഇ പ്രോജെക്റ്റ് റിപ്പോര്‍ട്ട് വെക്കരുത് ഇങ്ങനെ ഒരു പ്രോജെക്റ്റ് ചെയ്തതായി നിങ്ങള്‍ ഇനി ആരോടും പറയണ്ട എന്ന്.അങ്ങനെ ഞാന്‍ അ റിപ്പോര്‍ട്ട് എന്‍റെ ജീവിതത്തില്‍ നിന്നും തന്നെ മാറ്റി വെച്ചു.ആരെയും കുറ്റപ്പെടുത്താന്‍വേണ്ടി അല്ല ഞാന്‍ ഇതൊക്കെ പറയുന്നത്.ഞങ്ങള്‍ക് പറ്റിയ അബദ്ധം വരും തലമുറയ്ക്ക് ഉണ്ടാകാതെ ഇരിക്കാനാണ്…

